---
title: "പനം തോട്ടത്തില്‍ ഭരതന്റെ നിര്യാണത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി അനുശോചിച്ചു "
english_title: "Farmers protest against central government's decision not to an a include wild boar in pests"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/40165/farmers-protest-against-central-governments-decision-not-to-an-a include-wild-boar-in-pests"
published_at: "2022-04-30T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626d5eb8a2888_00000000  NEW CARD.JPG"
keywords: []
---

# പനം തോട്ടത്തില്‍ ഭരതന്റെ നിര്യാണത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി അനുശോചിച്ചു 

> **Lead Summary:** **താമരശ്ശേരി: **താമരശ്ശേരി ചുങ്കത്തെ പീബീസ് ഇന്‍ട്രസ്റ്റീല്‍സ് ഉടമയും, വ്യാപാരി സംഘടനാ ഭാരവാഹിയുമായിരുന്ന പനം തോട്ടത്തില്‍ ഭരതന്റെ നിര്യാണത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ചുങ്കം യൂനിറ്റ് കമ്മിറ്റി അനുശോചിച്ചു.

## Article Content

**താമരശ്ശേരി: **താമരശ്ശേരി ചുങ്കത്തെ പീബീസ് ഇന്‍ട്രസ്റ്റീല്‍സ് ഉടമയും, വ്യാപാരി സംഘടനാ ഭാരവാഹിയുമായിരുന്ന പനം തോട്ടത്തില്‍ ഭരതന്റെ നിര്യാണത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ചുങ്കം യൂനിറ്റ് കമ്മിറ്റി അനുശോചിച്ചു.

ചുങ്കം വ്യാപാരഭവനില്‍ നടന്ന അനുശോചന യോഗത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റ് എ.പി ചന്തു അധ്യക്ഷനായി. ഒ. കുട്ടന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.

വാര്‍ഡ് മെമ്പര്‍മാരായ എ.പി സജിത്, വി.എം വള്ളി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കുട്ടി മോന്‍, ടി.പി ഷരീഫ്, പി.സി റഹീം, ജോണ്‍സണ്‍ ചക്കാട്ടില്‍, പൊതു പ്രര്‍ത്തകരും, സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമായ, എടവലം ഷമീര്‍, വി.കെ ബാലകൃഷ്ണന്‍, ബേബി തോമസ്, ഒ.പി വേലായുധന്‍, മജീദ് താമരശ്ശേരി, പി.എം സാജു, ഷാജി ജോണ്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/40165/farmers-protest-against-central-governments-decision-not-to-an-a include-wild-boar-in-pests)